Sun, 6 July 2025
ad

ADVERTISEMENT

Filter By Tag : Forced Conversion

നിർബന്ധിത മതപരിവർത്തനം സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ യു​​​​പി​​​​യി​​​​ൽ പി​​​​ടി​​​​യി​​​​ൽ

വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് 100 കോ​​​​ടി രൂ​​​​പ ല​​​​ഭി​​​​ച്ചു

ല​​​​ക്നോ: മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന സം​​​​ഘ​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ പ്ര​​​​ത്യേ​​​​ക​​​​ ദൗ​​​​ത്യ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ൽ. ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് നൂ​​​​റു​​​​കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ സം​​​​ഘ​​​​ത്തി​​​​ന് ല​​​​ഭി​​​​ച്ചു​​​​വെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം പ​​​​റ​​​​ഞ്ഞു.

ബ​​​​ൽ​​​​റാം​​​​പുർ ജി​​​​ല്ല​​​​യി​​​​ലെ റെ​​​​ഹ്‌​​​​റ സ്വ​​​​ദേ​​​​ശി ജ​​​​ലാ​​​​ലു​​​​ദ്ദീ​​​​ൻ എ​​​​ന്ന ച​​​​ങ്കൂ​​​​ർ ബാ​​​​ബ​​​​യെ​​​​യും മൂ​​​​ന്ന് സം​​​​ഘാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യു​​​​മാ​​​​ണ് അ​​​​റ​​​​സ്റ്റ്ചെ​​​​യ്ത​​​​ത്. ഗ​​​​ൾ​​​​ഫി​​​​ൽ​​​​നി​​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​ണ് സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം എ​​​​ത്തി​​​​യ​​​​തെ​​​​ന്ന് എ​​​​ഡി​​​​ജി​​​​പി അ​​​​മി​​​​താ​​​​ബ് യാ​​​​ഷ് പ​​​​റ​​​​ഞ്ഞു. ഇ​​​​സ്‌ലാമിക രാ​​​​ജ്യം സൃ​​​​ഷ്ടി​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള ല​​​​ഘു​​​​ലേ​​​​ഖ​​​​ക​​​​ളും സം​​​​ഘ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. നാ​​​​ൽ​​​​പ​​​​തോ​​​​ളം ത​​​​വ​​​​ണ ഇസ്‌ലാമി​​​​ക രാ​​​​ഷ്‌​​​​ട്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​വ​​​​ർ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

നാ​​​​ൽ​​​​പ​​​​തോ​​​​ളം ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​ണം കൈ​​​​മാ​​​​റ്റം ചെ​​​​യ്ത​​​​ത്.

Up